കാന്‍സറിനെ തുടച്ചു നീക്കാനും പ്രതിരോധിക്കാനും 25 രൂപയുടെ മരുന്നുമായി വൈദ്യശാസ്ത്രജ്ഞർ Reviewed by Momizat on . ഈ വാര്‍ത്ത ഇന്ത്യയിലെ എന്നല്ല ലോകം എമ്പാടുമുള്ള രോഗികള്‍ക്ക് ഒരു ആശ്വാസം ആണ്. അര്‍ബുദത്തെ കീഴ്‌പ്പെടുത്താന്‍ 25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ സാധിക്കും എന്ന് കെ ഈ വാര്‍ത്ത ഇന്ത്യയിലെ എന്നല്ല ലോകം എമ്പാടുമുള്ള രോഗികള്‍ക്ക് ഒരു ആശ്വാസം ആണ്. അര്‍ബുദത്തെ കീഴ്‌പ്പെടുത്താന്‍ 25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ സാധിക്കും എന്ന് കെ Rating: 0
You Are Here: Home » ആരോഗ്യം » കാന്‍സറിനെ തുടച്ചു നീക്കാനും പ്രതിരോധിക്കാനും 25 രൂപയുടെ മരുന്നുമായി വൈദ്യശാസ്ത്രജ്ഞർ

കാന്‍സറിനെ തുടച്ചു നീക്കാനും പ്രതിരോധിക്കാനും 25 രൂപയുടെ മരുന്നുമായി വൈദ്യശാസ്ത്രജ്ഞർ

ഈ വാര്‍ത്ത ഇന്ത്യയിലെ എന്നല്ല ലോകം എമ്പാടുമുള്ള രോഗികള്‍ക്ക് ഒരു ആശ്വാസം ആണ്. അര്‍ബുദത്തെ കീഴ്‌പ്പെടുത്താന്‍ 25 രൂപയുടെ മരുന്ന്‌ ഉപയോഗിച്ച്‌ സാധിക്കും എന്ന് കൊല്‍ക്കത്തയിലെ രണ്ട്‌ വൈദ്യശാസ്ത്രജ്ഞര്‍.

ഒരു കീമോയ്ക്കു ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്ന ഈ കാലത്ത് 25 രൂപയ്ക്ക് കാൻസറിനുള്ള പ്രതിമരുന്നു കണ്ടുപിടിച്ചിരിക്കുന്നത് വലിയൊരു ആശ്വാസം തന്നെ.

ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപ്പമയിന്‍ ആണ് അര്‍ബുദത്തെ ഭേദപ്പെടുത്തുന്ന ഈ അത്ഭുദ മരുന്ന്‌. സുജീത്‌ ബാസു, പാര്‍ത്ഥ ദാസ്‌ ഗുപ്‌ത എന്നിവരാണ് ഈ കണ്ടുപിടുത്തത്തിന്‌ പിന്നില്‍.

14 വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവില്‍ ഇവരുടെ പ്രയത്നം വിജയിക്കുകയായിരുന്നു.

എലികളിൽ മാത്രം പരീക്ഷിച്ചു വിജയിച്ചിട്ടുള്ള ഈ മരുന്നു മനുഷ്യരിലും പരീക്ഷിച്ചു വിജയിക്കുകയാണെങ്കില്‍ കാൻസർ ചികിത്സ വളരെ ചെലവു കുറഞ്ഞതാകും.

നിലവിൽ ഒരു കീമോയ്ക്കു തന്നെ ലക്ഷങ്ങൾ ചിലവു വരുന്നു. എന്നാല്‍ ഈ ഒരു കുപ്പി മരുന്നിന്റെ വില നിശ്ചയിച്ചിരിക്കുന്നത് വെറും 25 രൂപയാണ്.

ചലനവും ഇമോഷനുകളും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ ആണ് ഒപമയിന്‍. രക്തത്തിലെ കാൻസര്‍ ബാധിച്ച കോശങ്ങൾ മറ്റിടങ്ങളിലേക്ക് പടരാതെ പ്രതിരോധിക്കുവാനും അവയെ ക്രമേണ നശിപ്പിക്കാനും ഈ മരുന്നിനു കഴിയും എന്നാണ് പഠനം.

സാധാരണയായി ക്യാൻസർ കോശങ്ങൾ വളരെ വേഗം പടര്‍ന്നു പിടിക്കും. ഡോപമയിൻ കാൻസർ ബാധിച്ച കോശങ്ങള്‍ വർധിക്കുന്നതു തടയുന്നുവെന്നാണ് പഠനം.

അതേസമയം ഡോപ്പമിന്റെ ഉപയോഗം മനുഷ്യനില്‍ പ്രയോഗിച്ചാല്‍ പാര്‍ക്കിസണ്‍സ്‌ ഡിസോര്‍ഡര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്നാണ്‌ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം.



ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top