ഹൃദ്രോഗം ബാധിച്ച രണ്ടു വയസ്സുള്ള പാക് ബാലന് ചികിത്സാ സഹായം ഉറപ്പുവരുത്തി സുഷമ സ്വരാജ് Reviewed by Momizat on . അതിര്‍ത്തി പ്രശ്നങ്ങളും കുല്‍ഭൂഷണ്‍ യാദവ് പ്രശ്നവും എല്ലാം ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയപ്പോഴും പാക് ബാലന് സഹായമൊരുക്കി ഇന്ത്യ ലോകത്തിന് തന് അതിര്‍ത്തി പ്രശ്നങ്ങളും കുല്‍ഭൂഷണ്‍ യാദവ് പ്രശ്നവും എല്ലാം ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയപ്പോഴും പാക് ബാലന് സഹായമൊരുക്കി ഇന്ത്യ ലോകത്തിന് തന് Rating: 0
You Are Here: Home » ഭാരതം » ഹൃദ്രോഗം ബാധിച്ച രണ്ടു വയസ്സുള്ള പാക് ബാലന് ചികിത്സാ സഹായം ഉറപ്പുവരുത്തി സുഷമ സ്വരാജ്

ഹൃദ്രോഗം ബാധിച്ച രണ്ടു വയസ്സുള്ള പാക് ബാലന് ചികിത്സാ സഹായം ഉറപ്പുവരുത്തി സുഷമ സ്വരാജ്

അതിര്‍ത്തി പ്രശ്നങ്ങളും കുല്‍ഭൂഷണ്‍ യാദവ് പ്രശ്നവും എല്ലാം ഇന്ത്യ പാകിസ്താന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയപ്പോഴും പാക് ബാലന് സഹായമൊരുക്കി ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി. ഇതിന്റെ എല്ലാ ക്രെഡിറ്റും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു തന്നെ. തന്റെ രണ്ടര വയസുകാരന്‍ മകന് ഇന്ത്യയില്‍ ചികിത്സക്ക്‌ അനുമതി തേടിയ പാക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വിസ അനുവദിച്ചുകൊണ്ടാണ് സുഷമ സ്വരാജ് നമുക്ക് അഭിമാനമായി മാറിയത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യത്തില്‍ കുഞ്ഞിന്റെ പിതാവ് വിദേശകാര്യമന്ത്രിയെ സമീപിക്കുകയായിരുന്നു. സാധാരണക്കാര്‍ക്ക് നയതന്ത്ര സഹായം നല്‍കുന്നതിനു വേണ്ടി സുഷമ സൃഷ്ടിച്ച ടിറ്ററിലൂടെയാണ് സയിദ് സഹായം തേടിയത്. പാകിസ്ഥാനില്‍ വിദഗ്ധ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ സഹായാഭ്യര്‍ത്ഥന .

ഇവന്‍ എന്റെ മകനാണ്. ഇവന്റെ രോഗത്തെക്കുറിച്ചോ പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ സംഭവിക്കുന്നതിനെ കുറിച്ചോ ഇവനറിയില്ല’. ഇതായിരുന്നു സയിദ് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍. സയിദിന്റെ പോസ്റ്റിന് കീഴില്‍ അദ്ദേഹത്തിന്റെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഒട്ടേറെ ഇന്ത്യക്കാരും എത്തിയിരുന്നു, പിന്നീട് കുഞ്ഞിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ഥനയും ആശംസകളും നേര്‍ന്ന് കമന്റുകള്‍ കുമിഞ്ഞുകൂടിയതും വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് സുഷമ തന്നെ ട്വിറ്ററിലൂടെ ഇതിന് മറുപടി നല്‍കുകയും ചെയ്തു.

ഈ കുഞ്ഞ് സഹിക്കേണ്ടി വരില്ല. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടൂ. ഞങ്ങള്‍ മെഡിക്കല്‍ വിസ ലഭ്യമാക്കും. തുടര്‍ന്ന് 3 മാസത്തെ വിസയ്ക്കു വേണ്ടി ഇന്ത്യന്‍ എംബസിയെ സമീപിച്ച സയീദിനും കുടുംബത്തിനും വിദേശകാര്യ മന്ത്രാലയം നാലുമാസമായി നീട്ടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സുഷമ സ്വരാജിന്റെ നല്ല മനസ്സിന് നന്ദി അറിയിച്ച് സയീദിന്റെ ട്വീറ്റും പിന്നാലെയെത്തിയിരുന്നു.



ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top