ചിപ്സിലും പ്ലാസ്റ്റിക് ശ്രദ്ധിക്കൂ Reviewed by Momizat on . ദയവായി ഇതൊന്ന്‍ ശ്രദ്ധിക്കൂ. പല സ്ഥലങ്ങളിലും നടന്നു വരുന്ന ഒരു സംഭവം ആണിത്. മിക്ക സ്ഥലത്തും ഇതു പോലെ ചെയ്യുന്ന കടകള്‍ അധികൃതര്‍ പൂട്ടിച്ചെങ്കിലും അധികം ആര്‍ക്കു ദയവായി ഇതൊന്ന്‍ ശ്രദ്ധിക്കൂ. പല സ്ഥലങ്ങളിലും നടന്നു വരുന്ന ഒരു സംഭവം ആണിത്. മിക്ക സ്ഥലത്തും ഇതു പോലെ ചെയ്യുന്ന കടകള്‍ അധികൃതര്‍ പൂട്ടിച്ചെങ്കിലും അധികം ആര്‍ക്കു Rating: 0
You Are Here: Home » ആരോഗ്യം » ചിപ്സിലും പ്ലാസ്റ്റിക് ശ്രദ്ധിക്കൂ

ചിപ്സിലും പ്ലാസ്റ്റിക് ശ്രദ്ധിക്കൂ

ദയവായി ഇതൊന്ന്‍ ശ്രദ്ധിക്കൂ. പല സ്ഥലങ്ങളിലും നടന്നു വരുന്ന ഒരു സംഭവം ആണിത്. മിക്ക സ്ഥലത്തും ഇതു പോലെ ചെയ്യുന്ന കടകള്‍ അധികൃതര്‍ പൂട്ടിച്ചെങ്കിലും അധികം ആര്‍ക്കും അറിവില്ലാത്ത ഒരു കാര്യം തന്നെയാണിത്. എന്നാല്‍ എല്ലാ ചിപ്സ് കടകളേയും ബേക്കറികളേയും ഈ ഗണത്തില്‍ പെടുത്തല്ലേ. സഹ ജീവികളെ ചതിക്കാതെ ജീവിക്കുന്നവരും ഉണ്ട് ധാരാളം, എന്നിരുന്നാലും ഇങ്ങനെ ചിലത് കണ്ണില്‍ പെടുമ്പോള്‍ പറയാതെ വയ്യാലോ.

ചില കടകളില്‍ നിന്നു വാങ്ങുന്ന ചിപ്സ് വളരെ ക്രിസ്പി ആയിരിക്കും, ശ്രദ്ധിച്ചിട്ടുണ്ടോ. അത് എത്ര ദിവസം വച്ചാലും തണുക്കുകയും ഇല്ല. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ആ കടയില്‍ നിന്നു തന്നെ എപ്പോഴും ചിപ്സ് മേടിക്കും. ചീത്ത ആവില്ലാലോ. എന്നാല്‍ ചിപ്സ്‌ ഉണ്ടാക്കി വിൽക്കുന്ന ആ കടയിൽ ഒന്നു ശ്രദ്ധിച്ചു നിരീക്ഷിക്കണേ. സ്ലൈസറിലൂടെ വാഴക്കായ അരിഞ്ഞിടുന്നതിനോടൊപ്പം തന്നെ ഓരോ പത്ത്‌ മിനിറ്റിലും ഇവർ ഒരു സാധനം കൂടി എണ്ണയിലേക്കിടുന്നുണ്ട്. എന്താണെന്നോ, പ്ലാസ്റ്റിക്‌ കവറുകള്‍. തിളക്കുന്ന എണ്ണയിൽ വീഴുമ്പോള്‍ തന്നെ അലിഞ്ഞു ചേരുന്ന ഈ പ്ലാസ്റ്റിക് ഒരു കോട്ടിംഗ്‌ ആയി ചിപ്സിനു ചുറ്റും പടന്നു പിടിക്കുകയും, ചിപ്സിൽ എണ്ണ പിടിക്കാതെ തടയുകയും ചെയ്യും.

അതിനു ശേഷമോ. എണ്ണയുടെ നനവില്ലാത്ത നല്ല ക്രിസ്പിയായ ചിപ്സ്‌ ലഭിക്കും. അതു മാത്രമല്ല കോട്ടിംഗ്‌ ഉള്ളതിനാൽ നനവ്‌ തട്ടുകയോ, തണുത്തു പോകുകയോ കൂടി ചെയ്യുന്നില്ല. നല്ല രുചിയോടെ നാം തട്ടുന്ന ചിപ്സിന്‍റെ കഥ ഇതാണ്. ഇത് വാഴക്കാ ചിപ്സിന്റെ കാര്യം മാത്രമല്ല, പക്കവട, മിക്സ്ചർ,എല്ലാത്തിലും ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്. ചീത്ത ആവാത്തതുകൊണ്ട് കടകളില്‍ എത്ര ദിവസം വേണമെങ്കിലും ഒരു പ്രശ്നവുമില്ലാതെ ഇത് സൂക്ഷിക്കുകയും ചെയ്യാം.

എന്തായാലും ഇങ്ങനെ പരാതി കിട്ടുന്ന കടകള്‍ എല്ലാം അധികൃതര്‍ അടപ്പിക്കുന്നുണ്ട്. നിങ്ങളുടെ അറിവില്‍ ഇങ്ങനെ കടകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം. കാരണം ഈ ചതിയന്മാര്‍ മറ്റുള്ള നല്ല രീതിയില്‍ കടകള്‍ നടത്തുന്നവര്‍ക്കു കൂടി ദോഷം ആണ്. അതിലുപരി പ്ലാസ്റ്റിക് വാങ്ങിക്കഴിക്കുന്ന നമ്മുടെ ഭാവി എന്താകും എന്ന് കൂടി ചിന്തിക്കൂ. ഷെയര്‍ ചെയ്ത് എല്ലാവരേയും അറിയിക്കണം ഈ ചതി.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top