സുനാമി ഇറച്ചി പൊടിയിറച്ചി ആളെക്കൊല്ലികള്‍ Reviewed by Momizat on . വഴി വക്കുകളില്‍ എല്ലാം തന്നെ കട്ട്ലറ്റുകളും സമ്മൂസകളുമൊക്കെ തകൃതിയായി വിറ്റു പോകുന്നുണ്ട്. ധാരാളം തട്ടിപ്പുകളുമായി തട്ടുകടകളും. എന്നാല്‍ ഇവയിലെ ചേരുവകള്‍ എന്തെല വഴി വക്കുകളില്‍ എല്ലാം തന്നെ കട്ട്ലറ്റുകളും സമ്മൂസകളുമൊക്കെ തകൃതിയായി വിറ്റു പോകുന്നുണ്ട്. ധാരാളം തട്ടിപ്പുകളുമായി തട്ടുകടകളും. എന്നാല്‍ ഇവയിലെ ചേരുവകള്‍ എന്തെല Rating: 0
You Are Here: Home » ആരോഗ്യം » സുനാമി ഇറച്ചി പൊടിയിറച്ചി ആളെക്കൊല്ലികള്‍

സുനാമി ഇറച്ചി പൊടിയിറച്ചി ആളെക്കൊല്ലികള്‍

വഴി വക്കുകളില്‍ എല്ലാം തന്നെ കട്ട്ലറ്റുകളും സമ്മൂസകളുമൊക്കെ തകൃതിയായി വിറ്റു പോകുന്നുണ്ട്. ധാരാളം തട്ടിപ്പുകളുമായി തട്ടുകടകളും. എന്നാല്‍ ഇവയിലെ ചേരുവകള്‍ എന്തെല്ലാമെന്ന് അറിയുമോ അന്വേഷിച്ചു നോക്കിയിട്ടുണ്ടോ ?
ഈ ഒരു വാര്‍ത്ത നോണ്‍ വെജുകാര്‍ വായിക്കാതിരിക്കരുത്.

പരിശോധനകള്‍ എല്ലാം ഒരു വിധം നിലച്ചതോടെ രോഗം വിതക്കുന്ന ഇറച്ചിക്കോഴികളും മാടുകളും കന്നുകാലികളും മറ്റും അതിര്‍ത്തി കേരളത്തിലേക്ക് എത്തുന്നു. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തുന്നത് മാരകരോഗങ്ങള്‍ വിതയ്ക്കാന്‍ കഴിവുള്ള ഹോര്‍മോണുകള്‍ കുത്തിവെച്ച കോഴികളും മാടുകളുമൊക്കെയാണ്. അന്യ സംസ്ഥാനങ്ങളിലെ വന്‍കിട ഇറച്ചി കയറ്റുമതി ശാലകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങളും ഇവിടെ എത്താറുണ്ട്. സൂനാമി ഇറച്ചി എന്നാണ് ഇവയെല്ലാം അറിയപ്പെടുന്നത്. ഈ ഇറച്ചമ്യാണ് അരച്ച് പലഹാരങ്ങള്‍ക്കുള്ളിലാക്കുന്നത്, ഇങ്ങനെ വരുമ്പോള്‍ ദുര്‍ഗന്ധവും കാലപ്പഴക്കവുമൊന്നും കഴിക്കുന്നയാള്‍ക്ക് അറിയാന്‍ സാധിക്കില്ല. സമോസ, കട് ലേറ്റ് നിര്‍മാണത്തിനായിട്ടാണ് ഈ ഇറച്ചി പലയിടത്തും ഉപയോഗിക്കുന്നത്. ടൈഫോയ്ഡ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തീരദേശത്ത് പലര്‍ക്കും ടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

അതു കൂടാതെ, വൃത്തിഹീനമായ അറവു ശാലകളില്‍ അറക്കുന്ന രോഗം ബാധിച്ച മാടുകളുടെ കുടല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും മറ്റും വെട്ടിനുറുക്കിയും സമോസയിലുംമ്മറ്റു ചില പലഹാരങ്ങളിലും ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസമാണ് മാറനല്ലൂര്‍ ഭാഗത്തുള്ള സമോസ നിര്‍മ്മാണ ശാല ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ആരോഗ്യവകുപ്പിന്‍െറ ലൈസന്‍സോ അംഗീകാരമോ ഇല്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ ബേക്കറി സാധനങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്നത്.

കോഴിയുടെ വില കുതിച്ചുയരാന്‍ തുടങ്ങിയതോടെയാണ് കടകളിലേക്ക് ചത്ത കോഴികള്‍ക്കും ഡിമാന്‍ഡ് വര്‍ദ്ധിച്ചത്. ചത്ത കോഴികളെ മാറ്റിയിട്ട ശേഷം ജീവനുള്ള കോഴികളെ ഏജന്‍റുമാര്‍ക്ക് നല്‍കുകയും അതിനു ശേഷം ചത്തകോഴികള്‍ വാഹനത്തിനുള്ളില്‍ കൂട്ടിയിട്ട് ലേലം വിളിക്കുകയും ചെയ്യും. ഇത്തരം കോഴികളെയാണ് പല തട്ടുകടകളിലും ഉപയോഗിക്കുന്നതും. കഴിഞ്ഞദിവസം വെള്ളറടയിലുള്ള ഒരു തട്ടുകടയില്‍ നിന്ന് പുഴുവരിച്ച ചിക്കന്‍ ഫ്രൈയാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള കോഴികളെയും മാടുകളുടെ അവശിഷ്ടങ്ങളും ശേഖരിക്കാനും അത് വില്‍പ്പനയ്ക്ക് എത്തിക്കാനും പ്രത്യേക സംഘങ്ങള്‍ തന്നെ ഇന്ന്‍ കേരളത്തില്‍ ഉണ്ട്.

പൊടിയിറച്ചിയുടെ ഉപയോഗവും വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. ചത്തജീവികളുടെ അവശിഷ്ടങ്ങളാണ് തമിഴ്നാട്ടിലെ കേന്ദ്രങ്ങളില്‍ പൊടിച്ച് പാക്കറ്റുകളിലാക്കി പൊടിയിറച്ചിയെന്ന പേരില്‍ വില്‍ക്കുന്നത്. ബേക്കറികളും പലഹാര യൂണിറ്റുകളുമാണ് ഇത്തരം വിലകുറഞ്ഞ പൊടിയിറച്ചി വാങ്ങിക്കുന്നത് എന്നാണ് അന്വേക്ഷണ റിപ്പോര്‍ട്ട്.

അറുത്ത ഇറച്ചി അതേ ദിവസം വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അമോണിയ ചേര്‍ന്ന ഐസ് ചേര്‍ത്താണ് സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ പഴകിയ ഇറച്ചിയുടെ ദുര്‍ഗന്ധം അറിയില്ല. മത്സ്യങ്ങള്‍ ചീത്തയാകാതിരിക്കാനും ഇത്തരത്തില്‍ അമോണിയ ചേര്‍ക്കാറുണ്ട്. ഇത്തരം സാധനങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് വൃക്കക്കും കണ്ണിനും കരളിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. രോഗം ബാധിച്ച മാടുകളും കോഴികളും എത്താന്‍ പ്രധാന കാരണം അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകളില്ലാത്തതാണ് . ചിലര്‍ മാടുകളെ കശാപ്പ് ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ അതിനെ തലക്കടിച്ചാണ് കൊല്ലുന്നത്. തലയ്ക്കടിച്ച് കൊല്ലുമ്പോള്‍ ഇറച്ചിയില്‍ രക്തംനിന്ന് പുതിയ ഇറച്ചിയെന്ന തോന്നല്‍ ഉപഭോക്താവിന് ഉണ്ടാകുകയും ചെയ്യും.

ഇത് കൂടാതെ ഭൂരിഭാഗം തട്ടുകടകളിലും ഇന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ ആണല്ലോ. അവരുടെ വൃത്തിയെക്കുറിച്ച് അറിയാമോ. കൂടുതലും തുറന്നു വച്ച ഭക്ഷണ സാധനങ്ങള്‍ ആയിരിക്കും നമുക്കായി നീട്ടുന്നത്. അതില്‍ ഈച്ചയോ പല്ലിയോ എന്തും വന്നിരിക്കാം. ചിലയിടങ്ങളില്‍ മൂടി വയ്ക്കാന്‍ ഉപയോഗിക്കുന്നത് അവരുടെ തോര്‍ത്തുകളും വസ്ത്രങ്ങളും തന്നെയായിരിക്കും. അതിന്റെയെല്ലാം വൃത്തി ആലോചിച്ചു നോക്കൂ. ആ തോര്‍ത്ത് ഉപയോഗിച്ചായിരിക്കും വിയര്‍ക്കുമ്പോള്‍ അവര്‍ തുടയ്ക്കുന്നത്. എന്തു നല്ല ആചാരങ്ങള്‍ അല്ലേ. നിങ്ങള്‍ സ്വയം ചിന്തിക്കൂ. അറിഞ്ഞുകൊണ്ട് അപകടത്തില്‍ ചെന്നു ചാടണോ.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top