കൊതുകിനെ പമ്പ കടത്താന്‍ പപ്പായ ഇല മെഴുകുതിരി Reviewed by Momizat on . പകര്‍ച്ചപ്പനിയും മറ്റു മാരക രോഗങ്ങളും പരത്തുന്ന കൊതുകുകളെ തുരത്താന്‍ ഇതാ പ്രകൃതിദത്ത പോം വഴി. രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ് പകര്‍ച്ചപ്പനിയും മറ്റു മാരക രോഗങ്ങളും പരത്തുന്ന കൊതുകുകളെ തുരത്താന്‍ ഇതാ പ്രകൃതിദത്ത പോം വഴി. രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ് Rating: 0
You Are Here: Home » ആരോഗ്യം » കൊതുകിനെ പമ്പ കടത്താന്‍ പപ്പായ ഇല മെഴുകുതിരി

കൊതുകിനെ പമ്പ കടത്താന്‍ പപ്പായ ഇല മെഴുകുതിരി

പകര്‍ച്ചപ്പനിയും മറ്റു മാരക രോഗങ്ങളും പരത്തുന്ന കൊതുകുകളെ തുരത്താന്‍ ഇതാ പ്രകൃതിദത്ത പോം വഴി.

രാജ്യാന്തര ശാസ്‌ത്ര – സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ ഈ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൂടാതെ കൊതുകും പോകും.

മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നീ കുട്ടികള്‍ ആണ് കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ ‘പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്‍റെ കയ്യടി വാങ്ങി ലോക ശ്രദ്ധ നേടിയത്.

ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിനെ തുരത്തുന്ന നാട്ടു വിദ്യ.

പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലയില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴുമെന്ന് ഇവര്‍ തെളിയിച്ചു.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം എന്നതാണ് പ്രത്യേകത.

ഇല അടര്‍ത്തിയെടുത്ത പപ്പായ തണ്ടില്‍ മെഴുക്‌ ഉരുക്കിയൊഴിച്ചാല്‍ തിരിയുണ്ടാക്കുകയും ചെയ്യാം..
മേഖല – ദേശീയ തലങ്ങളില്‍ ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ്‌ ദിവ്യ – നേഹ കൂട്ടുകെട്ട്‌ മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്ക് എത്തിയത്.

ജീവശാസ്‌ത്ര വിഭാഗത്തിലാണ് ഇവര്‍ മേളയില്‍ പങ്കെടുത്തത്‌. അവിടെയും നൊബേല്‍ പുരസ്കാര ജേതാക്കള്‍ അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്‍ക്കിട്ടു.

സയന്‍സ്‌ ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന്‍ അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്‍ഷിപ്പും ഇവര്‍ക്ക് ലഭിച്ചു.

വിപണിയില്‍ ലഭിക്കുന്ന കൊതുകുനിവാരിണികളില്‍ രാസപദാര്‍ഥങ്ങള്‍ അമിതമായി അടങ്ങുന്നതിനാല്‍ ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്‍ നിന്നു ഹാനികരമായ വസ്‌തുക്കള്‍ പുറപ്പെടുവിക്കപ്പെടുകയില്ല.

പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ ഇലയുടെ ശക്‌തി ഇത്രയും വലുതാണെന്ന് കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള്‍ ഫലം കാണുകയായിരുന്നു. നമ്മുടെ അഭിമാനമായി തീര്‍ന്ന ഇവരെ നമുക്ക് ലോകത്തിന്റെ നെറുകയില്‍ എത്തിക്കാം.



ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top