കടുകിന്റെ ആരോഗ്യഗുണങ്ങള്‍ അറിയുമോ Reviewed by Momizat on . കടുക് മുഴുവനായോ, പൊടി രൂപത്തിലോ, ഭക്ഷണങ്ങളില്‍ അലങ്കാരത്തിനോ, നിറം നല്‍കാനോ മറ്റും ഉപയോഗിക്കുമെന്ന് അറിയാമല്ലോ. എന്നാല്‍ കടുകിന്റെ ആരോഗ്യ ഗുണങ്ങളേ കുറിച്ച് അറിയ കടുക് മുഴുവനായോ, പൊടി രൂപത്തിലോ, ഭക്ഷണങ്ങളില്‍ അലങ്കാരത്തിനോ, നിറം നല്‍കാനോ മറ്റും ഉപയോഗിക്കുമെന്ന് അറിയാമല്ലോ. എന്നാല്‍ കടുകിന്റെ ആരോഗ്യ ഗുണങ്ങളേ കുറിച്ച് അറിയ Rating: 0
You Are Here: Home » ആരോഗ്യം » കടുകിന്റെ ആരോഗ്യഗുണങ്ങള്‍ അറിയുമോ

കടുകിന്റെ ആരോഗ്യഗുണങ്ങള്‍ അറിയുമോ

കടുക് മുഴുവനായോ, പൊടി രൂപത്തിലോ, ഭക്ഷണങ്ങളില്‍ അലങ്കാരത്തിനോ, നിറം നല്‍കാനോ മറ്റും ഉപയോഗിക്കുമെന്ന് അറിയാമല്ലോ. എന്നാല്‍ കടുകിന്റെ ആരോഗ്യ ഗുണങ്ങളേ കുറിച്ച് അറിയാമോ ? ഇതാ അറിഞ്ഞോളൂ.

 


കടുകില്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയതു കൊണ്ട് കുടലിലെ ക്യാന്‍സര്‍ തടയുകയും, ക്യാന്‍സര്‍ വ്യാപനം സാവധാനമാക്കുകയും ചെയ്യും. നിലവിലുള്ള ക്യാന്‍സറിന്‍റെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നതും, പുതിയതായി ക്യാന്‍സറുണ്ടാകുന്നത് തടയുകയും ചെയ്യുന്ന ഘടകങ്ങള്‍ കടുകിലുണ്ട്.

ഫോലേറ്റ്സ്, നിയാസിന്‍, തയാമിന്‍, റൈബോഫ്ലേവിന്‍ തുടങ്ങിയ ബി കോംപ്ലക്സ് വിറ്റാമിനുകള്‍ അടങ്ങിയതാണ് കടുക്. ഇവയുടെ പ്രത്യേകമായ ഗുണങ്ങള്‍ക്ക് പുറമേ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ഭാരം കുറയ്ക്കാനും കടുക് ഫലപ്രദമാണ്.

സെലീനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയതാണ് കടുക്. ഇവ രണ്ടും അന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയതായതു കൊണ്ട് പതിവായി ഉപയോഗിച്ചാല്‍ ആസ്ത്മ, ജലദോഷം, നെഞ്ചിലെ കഫക്കെട്ട് എന്നിവ ആരംഭത്തില്‍ തന്നെ തടയാനാവും.

ക്സീക്സാന്തിന്‍സ്, കരോട്ടിനുകള്‍, ലൂട്ടെയ്ന്‍, വിറ്റാമിന്‍ എ, സി, കെ എന്നിവ ധാരാളമായി കടുകിലടങ്ങിയിരിക്കുന്നതുകൊണ്ട് ഇവയെല്ലാം ഒരുമിച്ച് ലഭിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളെ ലഭ്യമാക്കുകയും പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ തടയുകയും ചെയ്യും.

കടുകില്‍ ഉയര്‍ന്ന അളവില്‍ നിയാസിന്‍, വിറ്റാമിന്‍ ബി 3 എന്നിവ അടങ്ങിയിരിക്കുന്നു. നിയാസിന്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും, ധമനികളില്‍ തടസ്സങ്ങളുണ്ടാകുന്നത് തടയുകയും ചെയ്യും. കടുക് രക്തപ്രവാഹം നിയന്ത്രിക്കുകയും രക്താതിസമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

കടുകിലെ സെലിനിയം, മഗ്നീഷ്യം എന്നിവ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളുള്ളതും, ചൂട് ഉത്പാദിപ്പിക്കുന്ന ഘടകങ്ങളും അടങ്ങിയതാണ്. ഇത് ശരീരത്തില്‍ തേയ്ക്കുമ്പോള്‍ ചൂട് ലഭിക്കുകയും പേശികളെ അയക്കുകയും, വേദനക്ക് ശമനം നല്കുകയും ചെയ്യും. ഒരു മസ്ലിന്‍ തുണിയില്‍ അല്പം കടുക് പൊതിഞ്ഞ് കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ ചേര്‍ക്കുക.

ആഴ്ചയില്‍ ഒരിക്കല്‍ ചൂടുള്ള കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും, തലമുടി വളര്‍ച്ചക്കും താരനകറ്റാനും സഹായിക്കും. എണ്ണ തേച്ചതിന് ശേഷം കട്ടിയുള്ള പ്ലാസ്റ്റിക് ബാഗ് അല്ലെങ്കില്‍ ചൂടുള്ള ഒരു ടവ്വല്‍ ഉപയോഗിച്ച് തല പൊതിയുന്നത് എണ്ണ തലയോട്ടിയിലേക്ക് കൂടുതലായി ആഗിരണം ചെയ്യാന്‍ സഹായിക്കും. അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാം. കടുകെണ്ണ കടുത്ത മണമുള്ളതും കട്ടിയുള്ളതുമായതുകൊണ്ട് ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം.

ഏറെ ഗുണങ്ങളുള്ളതാണെങ്കിലും കടുക് ഉപയോഗിക്കുന്നത് നിയന്ത്രിതമായി വേണം. ഇതിന് ഔഷധഗുണങ്ങളുണ്ടെങ്കിലും കൂടിയ അളവില്‍ ഉപയോഗിക്കുന്നത് വിഷാംശമുണ്ടാകാന്‍ കാരണമാകും. സ്വയം ചികിത്സക്ക് മുമ്പ് വൈദ്യോപദേശം തേടുകഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top