കുടലിന്റെ ആരോഗ്യത്തിന് എന്തെല്ലാം ചെയ്യാം Reviewed by Momizat on . മനുഷ്യ ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുകയും ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ വിലിച്ചെടുക്കുകയും ചെയ്യുന്നതില്‍ കുടലുകളുടെ പങ്ക്‌ വളരെ വലുതാണ്‌ മനുഷ്യ ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുകയും ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ വിലിച്ചെടുക്കുകയും ചെയ്യുന്നതില്‍ കുടലുകളുടെ പങ്ക്‌ വളരെ വലുതാണ്‌ Rating: 0
You Are Here: Home » ആരോഗ്യം » കുടലിന്റെ ആരോഗ്യത്തിന് എന്തെല്ലാം ചെയ്യാം

കുടലിന്റെ ആരോഗ്യത്തിന് എന്തെല്ലാം ചെയ്യാം

മനുഷ്യ ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുകയും ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ വിലിച്ചെടുക്കുകയും ചെയ്യുന്നതില്‍ കുടലുകളുടെ പങ്ക്‌ വളരെ വലുതാണ്‌.

അതുകൊണ്ട് തന്നെ കുടലുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.
അതിനായി എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കൂ.

കൊഴുപ്പ് അടങ്ങാത്ത മാംസം നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്. ഇവ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യും. കൂടാതെ ഇവയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ചെയ്യും. തോലില്ലാത്ത കോഴിയിറച്ചി, മീന്‍ എന്നിവ ദഹനം മെച്ചപ്പെടാനും വയര്‍ , പാന്‍ക്രിയാസ്‌, കരള്‍ എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും സഹായിക്കുന്ന പോഷകങ്ങള്‍ ലഭ്യമാക്കും.

ശരീരത്തില്‍ ജലാംശം നിലനില്‍ക്കുന്നത്‌ നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ജലാംശമുള്ള കോശങ്ങളെ സ്വതന്ത്ര റാഡിക്കലുകള്‍ ബാധിക്കാനുള്ള സാധ്യത കുറവാണ്‌. കൂടാതെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും വന്‍കുടല്‍, ചെറുകുടല്‍ എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്‌ സഹായിക്കുകയും ചെയ്യും.

തൈര്‌ പോലുള്ളവയിലെ പ്രോബയോട്ടിക്കുകള്‍ ഉള്ളിലെത്തുന്നത്‌ ദഹനത്തിന്‌ ഗുണം ചെയ്യും. കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ആരോഗ്യദായകങ്ങളായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്‌.

ധാരാളം പൂരിത കൊഴുപ്പ്‌ അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന മാംസം ഒഴിവാക്കുകയാണ് നല്ലത്. പൂരിത കൊഴുപ്പ്‌ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്തുകയും ഹൃദയധമനികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.അമിതമായി ചുവന്ന മാംസം കഴിക്കുന്നത്‌ ദഹനക്കേടിനും കാരണമാകുന്നു.

അതിമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിലും വലുതാണ്. ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം അനിയന്ത്രിതമാക്കുന്നതിനാല്‍ ശരീത്തിന്റെ സാധാരണ ദഹന സംവിധാനത്തെ തടസ്സപ്പെടത്തും . ഉദര സംബന്ധമായ വിവിധ പ്രശ്‌നങ്ങള്‍ ഇത്‌ സൃഷ്ടിക്കുകയും ചെയ്യും.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം ദഹനം മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്ക്കുകയും ചെയ്യും. മലശോചനം എളുപ്പത്തിലാക്കുകയും മലബന്ധം കുറയ്‌ക്കുകയും ചെയ്യും. കുടലുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്‌ക്കും. കുടലുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോഷകങ്ങള്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഉണ്ട് എന്നതാണ് പ്രത്യേകത.

മികച്ച ദഹനം കിട്ടാന്‍ പതിവായി വ്യായാമം ചെയ്യുന്നത്‌ നല്ലതായിരിക്കും. വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും കുടലുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും പതിവായുള്ള വ്യായാമം സഹായിക്കുകയും ചെയ്യും.

അറിവ് ഉപകാരപ്രദമെന്നാല്‍ പരമാവധി ഷെയര്‍ ചെയ്യൂ.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top