ടാല്‍കം പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കുന്നു Reviewed by Momizat on . മുഖ സൌന്ദര്യത്തിനും ദേഹത്ത് സുഗന്ധം ലഭിയ്ക്കാനും ആളുകള്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. ബേബി പൗഡര്‍ കുഞ്ഞുങ്ങള്‍ക്കു പോലും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഈ ടാ മുഖ സൌന്ദര്യത്തിനും ദേഹത്ത് സുഗന്ധം ലഭിയ്ക്കാനും ആളുകള്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. ബേബി പൗഡര്‍ കുഞ്ഞുങ്ങള്‍ക്കു പോലും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഈ ടാ Rating: 0
You Are Here: Home » ആരോഗ്യം » ടാല്‍കം പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കുന്നു

ടാല്‍കം പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കുന്നു

മുഖ സൌന്ദര്യത്തിനും ദേഹത്ത് സുഗന്ധം ലഭിയ്ക്കാനും ആളുകള്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. ബേബി പൗഡര്‍ കുഞ്ഞുങ്ങള്‍ക്കു പോലും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഈ ടാല്‍കം പൗഡര്‍ ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ലെന്നു മാത്രമല്ല, ചില അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും


ടാല്‍കം പൗഡര്‍ മൂക്കിലൂടെ ശ്വാസ കോശത്തില്‍ എത്തി ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ടാല്‍കോസിസ്. ലംഗ്‌സിലെത്തുന്ന ടാല്‍കം പൗഡറിന്റെ കണികകള്‍ മൂക്കടപ്പ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ശ്വാസകോശ ക്യാന്‍സറിനു വരെ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കുന്നതു വഴിയൊരുക്കും.

ആസ്തമയുള്ളവര്‍ ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നത് തീരെ നല്ലതല്ല. ഇത് ഈ പ്രശ്‌നം അധികരിയ്ക്കാന്‍ ഇട വരുത്തും. ന്യൂമോണിയയ്ക്കും ഇത് വഴിയൊരുക്കും.

ചില സ്ത്രീകളെങ്കിലും യോനിയിലെ ദുര്‍ഗന്ധമകറ്റാന്‍ ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നുണ്ട്. അത് ശരീരത്തിനുള്ളിലേയ്ക്കു കയറി ഒവേറിയന്‍ ക്യാന്‍സര്‍ പൊലുള്ള രോഗങ്ങള്‍ വരുത്തും.
വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അവസ്ഥകള്‍ക്കും ടാല്‍കം പൗഡര്‍ ഇട വരുത്തിയേക്കാം.
ദിവസവുമുള്ള ടാല്‍കം പൗഡര്‍ ഉപയോഗം എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനും വഴി വച്ചേക്കാം.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top