യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാവുന്ന വഴികള്‍ മനസ്സിലാക്കിക്കോളൂ Reviewed by Momizat on . യൂറിക് ആസിഡിന്റെ അളവ് കൂടിയത് മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്കായി ഇതാ ചെറിയ ചില പൊടിക്കൈകള്‍. യൂറിക ആസിഡിന്റെ അളവ് കുറയ്ക്കാന്‍ യൂറിക് ആസിഡിന്റെ അളവ് കൂടിയത് മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്കായി ഇതാ ചെറിയ ചില പൊടിക്കൈകള്‍. യൂറിക ആസിഡിന്റെ അളവ് കുറയ്ക്കാന്‍ Rating: 0
You Are Here: Home » ആരോഗ്യം » യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാവുന്ന വഴികള്‍ മനസ്സിലാക്കിക്കോളൂ

യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാവുന്ന വഴികള്‍ മനസ്സിലാക്കിക്കോളൂ

യൂറിക് ആസിഡിന്റെ അളവ് കൂടിയത് മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്കായി ഇതാ ചെറിയ ചില പൊടിക്കൈകള്‍. യൂറിക ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഭക്ഷണ ക്രമീകരണത്തിലൂടെ സാധിക്കും എന്ന് എത്ര പേര്‍ക്ക് അറിയാം. ബീഫ് റോള്‍ പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, ഇലക്കറികള്‍, കാബേജ് തുടങ്ങിയവയും ഫൈബറിന്റെ അളവ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ചില പഠനങ്ങള്‍ രേഖപ്പെടുത്തുന്നത് ദഹിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നാണ്. രക്തത്തിലെ യൂറിക് ആസിഡ് ആഗിരണം ചെയ്യുകയും വൃക്കയിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യാന്‍ ഇത് സഹായിക്കും. ഓട്സ്, ചീര, ബ്രൊക്കോളി, ഇസാബ്ഗോള്‍ എന്നിവ ഫലപ്രദമായ നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് എന്ന് മനസ്സിലാക്കൂ.

വെജിറ്റബിള്‍ ഓയിലിനും വെണ്ണയ്ക്കുമെല്ലാം പകരമായി തണുപ്പിച്ചു സംസ്കരിച്ച ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതാണ് വളരെ ഉത്തമം. എണ്ണകള്‍ ചൂടാക്കുമ്പോള്‍ പുളിക്കുകയും ശരീരത്തിലെ വിറ്റാമിന്‍ എ നശിപ്പിക്കുകയും ചെയ്യും എന്നാണ് പഠനം. യൂറിക് ആസിഡ് നില ക്രമീകരിക്കാന്‍ വിറ്റാമിന്‍ ഇ ക്ക് കഴിവുണ്ട് .. അതുപോലെ തന്നെ യൂരിക് ആസിഡിന്റെ ഉത്പാദനം നിയന്ത്രിക്കുന്നതില്‍ ഒലിവ് ഓയില്‍ സഹായിക്കും..

ദിവസവും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നു.

ബേക്കറി പലഹാരങ്ങള്‍, അതായത് മധുര പലഹാരങ്ങളും ട്രാന്‍സ് ഫാറ്റ്, സാച്ചു റേറ്റഡ് ഫാറ്റ് മുതലായവ അടങ്ങിയ കേക്കുകളും മറ്റും ഒഴിവാക്കുന്നതാണ് ബുദ്ധി.

സെലറി എന്ന ചെടിയുടെ വിത്ത് സന്ധിവാതം, ചൂടു വാതം, രക്തവാതം എന്നിവ അകറ്റി നിര്‍ത്താന്‍ വളരെ ഫലപ്രദമാണ്.
വേദന സംഹാരി, ആന്റി ഓക്സൈഡ് എന്നിവയായും പ്രവര്‍ത്തിക്കുന്നു.. യൂറിനറി പ്രശ്നങ്ങള്‍ക്ക് ആന്റി സെപ്റ്റിക്കായും ഈ ചെടി ഉപയോഗിക്കാം.. ഉത്കണ്ഠ , ഉറക്കമില്ലായ്മ എന്നിവയ്ക്കും വളരെ ഫലപ്രദമാണ്.. ചില ഔഷധങ്ങളില്‍ ഇവയുടെ വേരും ഉപയോഗിക്കുന്നു..

തക്കാളി, ബ്രൊക്കാളി, ചുവന്ന മുളക്, ബ്ലൂബെറി, മുന്തിരി എന്നിവ ആന്റി ഓക്സിഡന്റ് വിറ്റാമിനുകളാല്‍ സമ്പന്നമായത് കൊണ്ട് പേശികളേയും മറ്റും ദോഷമായി ബാധിക്കുന്ന സ്വതന്ത്രമൂലകങ്ങളെ തടയാന്‍ ഇവ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം..

യൂറിക് ആസിഡിന്റെ അളവ് രക്തത്തിലെ പി എച്ച് മൂല്ല്യം മാറ്റുന്നത് വഴിയും കുറയ്ക്കാന്‍ സാധിക്കും.. ആപ്പിള്‍ സിഡെര്‍ വിനാഗര്‍ ഇതിന് സഹായകമാണ്.. വിനാഗര്‍ ഡിസ്റ്റില്‍ ചെയ്യാത്തതായിരിക്കണം എന്നുണ്ട്.. മെഡിക്കല്‍ സ്റ്റോറില്‍ ലഭ്യമാണ്..

സംസ്കരിച്ച ഭക്ഷണവും ലഘു പാനീയങ്ങളും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക കാരണം ഇവയില്‍ ഉപയോഗിക്കുന്ന ഇ സിറപ്പ് യൂറിക് ആസിഡ്, ട്രൈഗ്ലിസറെഐഡ് എന്നിവയുടെ അളവ് ഉയര്‍ത്തുന്നതാണ്.. പ്രമേഹം, കിഡ്നി തകരാര്‍, സന്ധി വാതം എന്നിവയ്ക്കും ഇത് കാരണമായേക്കാം.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top