വീട് എന്നും വൃത്തിയായി സൂക്ഷിക്കാം, പുതു പുത്തന്‍ പോലെ Reviewed by Momizat on . വീട് പണിയുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്. വീട് എപ്പോഴും വൃത്തിയാക്കി വച്ചാലേ വീട്ടില്‍ വരുന്നവര്‍ക്കും നമ വീട് പണിയുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്. വീട് എപ്പോഴും വൃത്തിയാക്കി വച്ചാലേ വീട്ടില്‍ വരുന്നവര്‍ക്കും നമ Rating: 0
You Are Here: Home » പാര്‍പ്പിടം » വീട് എന്നും വൃത്തിയായി സൂക്ഷിക്കാം, പുതു പുത്തന്‍ പോലെ

വീട് എന്നും വൃത്തിയായി സൂക്ഷിക്കാം, പുതു പുത്തന്‍ പോലെ

വീട് പണിയുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്.

വീട് എപ്പോഴും വൃത്തിയാക്കി വച്ചാലേ വീട്ടില്‍ വരുന്നവര്‍ക്കും നമ്മോട് പ്രത്യേകിച്ച് ഗൃഹനാഥയോട് ഒരു മതിപ്പ് ഉണ്ടാവുകയുള്ളൂ. കൂടാതെ വൃത്തിയുള്ള വീട്ടിലേ ആരോഗ്യം ഉണ്ടാവുകയുള്ളൂ.

അതിനായി ചില ശീലങ്ങളും ചില ടിപ്സുകളും അറിഞ്ഞിരിക്കാം.

രാവിലെ എഴുന്നേറ്റാലുടന്‍ തന്നെ കിടക്ക വൃത്തിയാക്കുന്നത് ഒരു ശീലമാക്കുക. ബെഡ്ഷീറ്റിന്‍റെ ചുളിവുകള്‍ നിവര്‍ത്തുകയും തലയിണകള്‍ നേരെയാക്കുകയും ചെയ്യുക. ഇത് ദിവസവും ചെയ്താല്‍ വീടിനുള്ളില്‍ നല്ല വൃത്തിയുണ്ടാവും

കിച്ചണ്‍ വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം പാകം ചെയ്ത ശേഷം മസാലകളുടെ പാത്രങ്ങള്‍ പഴയ സ്ഥാനത്തേക്ക് തന്നെ വെയ്ക്കുന്നത് അവിടം വൃത്തിയായിരിക്കാന്‍ സഹായിക്കും

വീട്ടിനുള്ളില്‍ മാലിന്യം ഏറെ സമയം ഇരിക്കാന്‍ അനുവദിക്കരുത്. അല്ലെങ്കില്‍ കീടങ്ങളും പ്രാണികളും വിളിക്കാത്ത അതിഥികളായി വീടിനുള്ളിലേക്ക് കടന്ന് വരും.

ആഴ്ചയിലൊരിക്കല്‍ ചവറ്റുകുട്ടയിലെ മാലിന്യം നീക്കം ചെയ്യുകയും വിനാഗിരിയും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുക.

പ്രധാനപ്പെട്ടൊരു ടിപ് വീട് വൃത്തിയാക്കുന്നത് ദിവസവും ചെയ്യുക. എന്നാല്‍ ഒരുപാട് സമയം അതിനു വേണ്ടി ചെലവഴിക്കരുത്.

ഉദാഹരണത്തിന് നമ്മുടെയെല്ലാം വീടുകളില്‍ വൃത്തിയാക്കല്‍ എന്നു പറഞ്ഞാല്‍ ആഴ്ച്ചയിലോ മാസത്തിലോ അതുമല്ലെങ്കില്‍ വര്‍ഷത്തിലോ ഒക്കെ ആയിരിക്കാം.

ഒരു ദിവസം മുഴുവന്‍ വേണ്ടി വരും ആ വൃത്തിയാക്കല്‍. വീട് മുഴുവന്‍ വൃത്തി ആവുകയും ചെയ്യും. എന്നാലോ രണ്ടു ദിവ്സത്തെ ആയുസ്സേ ആ വൃത്തിയാക്കലിനുള്ളൂ.

വീണ്ടും അടുത്ത വര്‍ഷം കാത്തിരിക്കേണ്ടി വരും വീട് അങ്ങനെ വൃത്തി ആയിരിക്കാന്‍. അതുകൊണ്ടു തന്നെ ദിവസും.

ഒരു മുറിയോ അല്ലെങ്കില്‍ ഒരു മുറിയുടെ ജനാലകളോ വാതിലുകളോ ചുമരോ തറയോ അങ്ങനെ ചെറിയ ചെറിയ പാര്‍ട്ട്സ് ആയിട്ട് നന്നായി വൃത്തിയാക്കുക സമയം കിട്ടുന്നതു പോലെ.

അങ്ങനെ ചെയ്യുമ്പോള്‍ സമയം കുറവും മതിയാകും ഒരാഴ്ച്ച കൊണ്ട് വീട് മുഴുവന്‍ വൃത്തിയായി ഇരിക്കുകയും ചെയ്യും.

ദിവസവും ഇങ്ങനെ ചെറിയ രീതിയില്‍ വൃത്തിയാക്കുകയാണെങ്കില്‍ വീട് വൃത്തിയാക്കാന്‍ ഒരു ദിവ്സം വേണ്ട താനും

ഇനി വീട് വൃത്തിയാക്കാനുള്ള കുറച്ച് വിദ്യകള്‍ വീഡിയോ കണ്ട് മനസ്സിലാക്കാം. ഉപകാരപ്രദമെന്നാല്‍ പരമാവധി ഷെയര്‍ ചെയ്യൂ.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top