ഈ സമയത്ത് ഭവന വായ്പ എടുക്കുന്നതു ഗുണമോ ദോഷമോ ? Reviewed by Momizat on . ഈ സമയത്ത് ഭവന വായ്പ എടുത്ത് വീട് പണിയുന്നത് ഗുണമായിരിക്കുമോ അതോ ദോഷമായിരിക്കുമോ എന്ന് മനസ്സിലാക്കാം. റിസർവ് ബാങ്ക് അടിസ്ഥാന നിരക്കായ റിപ്പോ നിരക്കിലോ ബാങ്കുകളുട ഈ സമയത്ത് ഭവന വായ്പ എടുത്ത് വീട് പണിയുന്നത് ഗുണമായിരിക്കുമോ അതോ ദോഷമായിരിക്കുമോ എന്ന് മനസ്സിലാക്കാം. റിസർവ് ബാങ്ക് അടിസ്ഥാന നിരക്കായ റിപ്പോ നിരക്കിലോ ബാങ്കുകളുട Rating: 0
You Are Here: Home » പാര്‍പ്പിടം » ഈ സമയത്ത് ഭവന വായ്പ എടുക്കുന്നതു ഗുണമോ ദോഷമോ ?

ഈ സമയത്ത് ഭവന വായ്പ എടുക്കുന്നതു ഗുണമോ ദോഷമോ ?

ഈ സമയത്ത് ഭവന വായ്പ എടുത്ത് വീട് പണിയുന്നത് ഗുണമായിരിക്കുമോ അതോ ദോഷമായിരിക്കുമോ എന്ന് മനസ്സിലാക്കാം.

റിസർവ് ബാങ്ക് അടിസ്ഥാന നിരക്കായ റിപ്പോ നിരക്കിലോ ബാങ്കുകളുടെ കാഷ് റിസർവ് അനുപാതത്തിലോ ഇപ്പോൾ കുറവു വരുത്തിയിട്ടില്ല.

ഇക്കാരണത്താൽ ഭവന വായ്പകൾക്കു പലിശ നിരക്കുകൾ കുറയാൻ ഉടനെ സാധ്യത കുറവാണ്.

എന്നാൽ, ഭവന വായ്പാ നിരക്കുകൾ കുറഞ്ഞിരിക്കുന്ന അവസരമാണിപ്പോൾ.

വാർഷിക വരുമാനം 15 ലക്ഷത്തിൽ താഴെ മാത്രമുള്ളപ്പോൾ മിഡിൽ ഇൻകം ഗ്രൂപ്പിൽപ്പെട്ട കുടുംബമായതിനാൽ 12 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളിൽ മൂന്നു ശതമാനം പലിശ സബ്‌സിഡി ലഭിക്കും.

ഇത് തുല്യമാസത്തവണയിൽ 2000 രൂപയോളം കുറവു നൽകും.

20 വർഷത്തെ തിരിച്ചടവു കാലാവധി കണക്കാക്കി അനുവദനീയമായ സബ്‌സിഡി നിരക്കിൽ ഓരോ തരം കുടുംബങ്ങൾക്കും പരമാവധി അനുവദിയ്ക്കുന്ന വായ്പ തുകയിൽ എത്ര രൂപ പലിശ സബ്‌സിഡിയായി വരും എന്നു കണക്കാക്കി വായ്പ അക്കൗണ്ടിലേയ്ക്കു മുൻകൂട്ടി വരവ് വച്ചു നൽകും.

ലോ ഇൻകം ഗ്രൂപ്പിൽ പരമാവധി വായ്പ എടുക്കുന്ന ഒരാൾക്ക് 2.67 ലക്ഷം രൂപ സബ്‌സിഡി ഇനത്തിൽ ലഭിക്കും.

മിഡിൽ ഇൻകം ഗ്രൂപ്പ് 1 വിഭാഗത്തിൽപ്പെട്ടവർക്കു 2.35 ലക്ഷം രൂപയും, മിഡിൽ ഇൻകം ഗ്രൂപ്പ് 2 വിഭാഗത്തിൽപ്പെട്ടവർക്കു 2.30 ലക്ഷം രൂപയും സബ്‌സിഡിയായി മുതലിൽ കുറച്ചുനൽകും.

നഗര പ്രദേശങ്ങളിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പിഎംഎവൈ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ബാങ്കുകൾ, ഭവന വായ്പ സ്ഥാപനങ്ങൾ എന്നിവയിൽനിന്നു ഭവന വായ്പ എടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, മധ്യവർഗ കുടുംബങ്ങൾ എന്നിവർക്കെല്ലാം പലിശ സബ്‌സിഡിക്ക് അർഹതയുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ച ഭവന വായ്പാ സബ്‌സിഡിക്ക് ഒരു വർഷമാണു കാലാവധി എന്നതിനാൽ ഈ വർഷം ഡിസംബർ മാസത്തിനുള്ളിൽ അനുവദിയ്ക്കുന്ന വായ്പകൾക്കു സബ്‌സിഡി ലഭിക്കും. പദ്ധതി വീണ്ടും തുടരാനാണു സാധ്യത.

നിലവിൽ വാസയോഗ്യമായ ഭവനങ്ങൾ ഇല്ലാത്ത കുടുംബങ്ങൾ പുതുതായി വീടുവയ്ക്കുന്നതിനോ പൂർത്തീകരിച്ച വീടുകളോ ഫ്ലാറ്റുകളോ വാങ്ങുന്നതിനോ എടുക്കുന്ന വായ്പകൾക്കു സബ്‌സിഡിക്ക് അർഹതയുണ്ടാകും.

ഭാര്യ, ഭർത്താവ്, കല്യാണം കഴിച്ചിട്ടില്ലാത്ത മക്കൾ എന്നിവരടങ്ങുന്നതാണു കുടുംബത്തിന്റെ നിർവചനം. മറ്റു കേന്ദ്ര സർക്കാർ ഭവന പദ്ധതികളിൽ മുമ്പ് സഹായം വാങ്ങിയിട്ടില്ലാത്തവരായിരിക്കണം.

പ്രായപൂർത്തിയായവരും വരുമാനമാർഗങ്ങളുള്ളവരുമായ അച്ഛന്റെയും അമ്മയുടെയും കൂടെ ഇപ്പോഴും താമസിക്കുന്നവരുമായ മക്കൾക്കു സ്വന്തം പേരിൽ ഭവനങ്ങൾ ഇല്ലെങ്കിൽ പലിശ സബ്‌സിഡിക്ക് അർഹതയുണ്ടാകും.

വിവാഹശേഷവും മാതാപിതാക്കളോടൊപ്പം താമസിക്കുന്ന സ്വന്തം ഭവനം ഇല്ലാത്ത ദമ്പതികൾക്കും സബ്‌സിഡിക്ക് അർഹതയുണ്ട്.

വായ്പ ഉപയോഗിച്ച് എടുക്കുന്ന വീടിന്റെ ഉടമസ്ഥാവകാശം കുടുംബനാഥയുടെ പേരിലോ അല്ലെങ്കിൽ ദമ്പതികളുടെ കൂട്ടായ പേരിലോ ആയിരിക്കണം.

അർഹതയുള്ളതിലും വലുപ്പമുള്ള ഭവനങ്ങളെടുക്കുന്നതോ ഉയർന്ന തുക വായ്പയായി ആവശ്യപ്പെടുന്നതോ സബ്‌സിഡി നിഷേധിക്കാൻ കാരണമാകുന്നില്ല. സബ്‌സിഡി അർഹമായ തോതിൽ പരിമിതപ്പെടുത്തുമെന്നു മാത്രം.

അർഹതപ്പെട്ട പരമാവധി വായ്പയായ ആറു ലക്ഷം രൂപ വായ്പ എടുത്ത ലോ ഇൻകം ഗ്രൂപ്പിൽപ്പെട്ട ഒരു ഇടപാടുകാരനു സബ്‌സിഡി കുറച്ചു 3.32 ലക്ഷം രൂപയോളമാണു മുതലിനത്തിൽ തിരിച്ചടയ്ക്കേണ്ടി വരിക.

മിഡിൽ ഇൻകം ഗ്രൂപ്പ് ഒന്നിൽ പരമാവധി വായ്പയായ 9 ലക്ഷം രൂപ എടുത്ത ഒരാൾക്ക് 6.65 ലക്ഷം രൂപയും പലിശയും ചേർത്തു തുല്യമാസ തവണകളായി തിരിച്ചടച്ചാൽ മതിയാകും.

മിഡിൽ ഇൻകം ഗ്രൂപ്പ് രണ്ടിൽ തിരിച്ചടയ്ക്കേണ്ട മുതൽ തുക 9.7 ലക്ഷം രൂപയാണ്. 8.5 ശതമാനം പലിശയ്ക്ക് 20 വർഷ കാലാവധിയ്ക്ക് എടുത്തിട്ടുള്ള ഒരു ലക്ഷം രൂപയുടെ ഭവന വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള തുല്യമാസത്തവണ 868 രൂപയോളം വരും.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top