നിങ്ങള്‍ വീട് വാങ്ങുന്നതിനു മുമ്പ് നിര്‍ബന്ധമായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം Reviewed by Momizat on . കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് മനസ്സിലാക്കണം കാര്‍പ്പറ്റ് ഏരിയ എന്നാല്‍ വീടിന്റെ ചുമരിന്റെ കനം ഒഴിവാക്കിയിട്ടുള്ള ഏരിയ ആണ്. അതായത് വീടിന്റെ ആവശ്യങ്ങള്‍ക്കും മറ്റ കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് മനസ്സിലാക്കണം കാര്‍പ്പറ്റ് ഏരിയ എന്നാല്‍ വീടിന്റെ ചുമരിന്റെ കനം ഒഴിവാക്കിയിട്ടുള്ള ഏരിയ ആണ്. അതായത് വീടിന്റെ ആവശ്യങ്ങള്‍ക്കും മറ്റ Rating: 0
You Are Here: Home » പാര്‍പ്പിടം » നിങ്ങള്‍ വീട് വാങ്ങുന്നതിനു മുമ്പ് നിര്‍ബന്ധമായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ വീട് വാങ്ങുന്നതിനു മുമ്പ് നിര്‍ബന്ധമായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് മനസ്സിലാക്കണം

കാര്‍പ്പറ്റ് ഏരിയ എന്നാല്‍ വീടിന്റെ ചുമരിന്റെ കനം ഒഴിവാക്കിയിട്ടുള്ള ഏരിയ ആണ്. അതായത് വീടിന്റെ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ഉപയോഗപ്രദമായ സ്പേസ് ആണ് കാര്‍പ്പറ്റ് ഏരിയ.

സാധാരണ ആളുകള്‍ വീട് എത്ര സ്ക്വയര്‍ ഫീറ്റ് ഉണ്ടെന്ന് മാത്രം അന്വേക്ഷിക്കുന്നവരാണ്. എന്നാല്‍ കാര്‍പറ്റ് ഏരിയയും സൂപ്പര്‍ ബില്‍റ്റ് അപ്പ് ഏരിയയും വേര്‍തിരിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടണം.

കാരണം വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ കാര്‍പ്പറ്റ് ഏരിയയെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടാകണം. അത് വില്‍പ്പന എഗ്രിമെന്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

സൂപ്പര്‍ ഏരിയയെക്കുറിച്ച് മാത്രം കൂടുതല്‍ വാചാലരായാണ് ബില്‍ഡര്‍മാര്‍ പ്രോപ്പര്‍ട്ടി വില്‍ക്കാറുള്ളത്. ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ എല്ലാ വീട്ടുകാരും ഉപയോഗിക്കുന്ന പൊതു സൗകര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ ഏരിയ.

ലോബി, ഇലവേറ്ററുകള്‍, സ്‌റ്റെയര്‍കേസുകള്‍, കോറിഡോറുകള്‍ എന്നിവ ഇതില്‍ പെടും. വീട് കവര്‍ ചെയ്തിരിക്കുന്നതാണ് ബില്‍റ്റ് അപ്പ് ഏരിയ എന്നും മനസ്സിലാക്കുക.

റെറയുടെ അനുമതിയുള്ളതാണോ പദ്ധതി എന്ന് അറിയല്‍

റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്റ്റ് നിലവില്‍ വന്നതിനു ശേഷം ബില്‍ഡര്‍മാര്‍ ഫണ്ട് വകമാറ്റാതെ കൃത്യസമയത്തിനുള്ളില്‍ പദ്ധതി കൈമാറണമെന്ന് നിര്‍ബന്ധമുണ്ട്.

എന്നാല്‍ എല്ലാ പദ്ധതികളും റെറയ്ക്ക് കീഴിലുള്ളതായിരിക്കില്ല. ചില സംസ്ഥാനങ്ങള്‍ റെറ ഇതുവരെ നടപ്പാക്കിയിട്ടുമില്ല.

ചില പഴയ പദ്ധതികളും റെറയ്ക്ക് കീഴില്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ വാങ്ങാന്‍ പോകുന്ന പദ്ധതി റെറയ്ക്ക് കീഴിലുള്ളതാണോ അല്ലയോ എന്ന് കൃത്യമായി മനസിലാക്കിയിരിക്കണം.

അനുമതിയുള്ളതാണോ പദ്ധതി

വാങ്ങുന്ന പദ്ധതിക്ക് ശരിയായ അനുമതി ലഭിച്ചിട്ടുണ്ടോയെന്നത് മനസിലാക്കണം. അല്ലെങ്കില്‍ പുലിവാല് പിടിച്ചെന്നു വരാം.

ചില അപ്പാര്‍ട്ട്‌മെന്റുകള്‍ വെറുതെ കെട്ടിപ്പൊക്കി വാടകയ്ക്ക് കൊടുക്കുന്നവരുണ്ട്. പദ്ധതിയുടെ പേരും മറ്റും വിവരങ്ങളും കാണിച്ച് വായ്പയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അംഗീകൃതമാണെങ്കില്‍ മാത്രമേ അത് ലഭ്യമാകൂ.

ബില്‍ഡറെ വിശ്വസിക്കാമോ

നിങ്ങള്‍ പ്രോപ്പര്‍ട്ടി വാങ്ങുന്ന ബില്‍ഡറുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. നോട്ട് അസാധുവാക്കലിന് ശേഷം പല ബില്‍ഡര്‍മാരും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാന്‍ തയ്യാറായിരുന്നു.

ഇവരുടെ ഓഫറുകള്‍ വിശ്വാസയോഗ്യമാണോയെന്ന് ശരിയായി പഠിച്ച ശേഷം മാത്രം പ്രോപ്പര്‍ട്ടി വാങ്ങുക.

സൗജന്യപ്പെരുമഴ യാഥാര്‍ത്ഥ്യമാണോ

കൂടുതല്‍ ബിസിനസ് കിട്ടാന്‍ പല ബില്‍ഡര്‍മാരും നിരവധി സൗജന്യങ്ങളാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മറ്റ് ഹോം അപ്ലയന്‍സസുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.

എന്നാല്‍ ചില വിരുതന്‍മാര്‍ ഇതിന്റെയെല്ലാം പണം കൂടി പദ്ധിതയില്‍ അങ്ങ് ചേര്‍ക്കാനും ശ്രമം നടത്തും. എന്നിട്ട് അതിന്റെ ചാര്‍ജ്ജ് കൂടി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും.

അതുകൊണ്ട് ഒരുപാട് ഫ്രീ ഒാഫറുകളുമായി എത്തുന്നവരെ തീര്‍ച്ചയായും ശ്രദ്ധിക്കുക.

വളരെ ഉപകാരപ്രദമായ ഈ അറിവ് പരമാവധി ഷെയര്‍ ചെയ്യണേ.



ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top