ഭവന വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന ബാങ്കുകള്‍ Reviewed by Momizat on . വീടു വയ്ക്കാന്‍ കയ്യില്‍ പണം ഇല്ലാത്തതുകൊണ്ട് അത് മാറ്റി വയ്ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതില്‍ കൂടുതല്‍ ആളുകളും ചിലപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ആയിരിക വീടു വയ്ക്കാന്‍ കയ്യില്‍ പണം ഇല്ലാത്തതുകൊണ്ട് അത് മാറ്റി വയ്ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതില്‍ കൂടുതല്‍ ആളുകളും ചിലപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ആയിരിക Rating: 0
You Are Here: Home » പാര്‍പ്പിടം » ഭവന വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന ബാങ്കുകള്‍

ഭവന വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന ബാങ്കുകള്‍

വീടു വയ്ക്കാന്‍ കയ്യില്‍ പണം ഇല്ലാത്തതുകൊണ്ട് അത് മാറ്റി വയ്ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതില്‍ കൂടുതല്‍ ആളുകളും ചിലപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ആയിരിക്കും.

കടം വാങ്ങിയോ ലോണ്‍ എടുത്തോ വീട് വയ്ക്കാന്‍ താല്‍പ്പര്യം ഇല്ല എന്നതുകൊണ്ട് തന്നെയായിരിക്കും ഭൂരിഭാഗം ആളുകളും വാടക വീടിനെ ആശ്രയിക്കുന്നത്.

അല്ലെങ്കില്‍ ഇപ്പോള്‍ വീട് വേണ്ട സ്വരുക്കൂട്ടിയ പണം ഒരു വീടു വയ്ക്കാന്‍ ആവുന്നത് വരെ കാത്തിരിക്കുന്നത്. എന്നാല്‍ അവര്‍ ആലോചിക്കുന്നില്ല പണത്തിന്റെ വാല്യൂവില്‍ വരുന്ന വ്യത്യാസം.

നിര്‍മ്മാണ സാമഗ്രികള്‍ക്കു വില കൂടുന്നതും നിര്‍മ്മാണ ജോലിക്കാരുടെ കൂലി കൂടുന്നതും ആരും ചിന്തിക്കുകയില്ല.

അതുകൊണ്ട് തന്നെ ഇന്ന് ലോണ്‍ എടുത്ത് ഒരു വീട് പണിഞ്ഞാല്‍ സ്വരുക്കൂട്ടുന്ന പണത്തില്‍ നിന്നു തന്നെ പലിശയും മുതലും അടച്ച് ലാഭത്തില്‍ തന്നെ വീടു പണിയാം എന്ന് ആരും ചിന്തിക്കുന്നുമില്ല.

ലോണ്‍ എടുത്താല്‍ ബാധ്യത താങ്ങാനാവില്ല, ബാധ്യത ഉണ്ടാകില്ലേ എന്നെല്ലാം ചിന്തിച്ചാണ് ഭാവിയില്‍ നല്ലൊരു അബദ്ധത്തിലേയ്ക്ക് ചാടാന്‍ ഒരുങ്ങുന്നത്.

കൈയിൽ പണമില്ലാത്തതിനാൽ സ്വന്തമായൊരു വീട് എന്ന നിങ്ങളുടെ ആഗ്രഹത്തെ ഇനി മാറ്റി വയ്ക്കേണ്ട. കാരണം ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു.

താങ്ങാവുന്ന ഭവനവായ്പകളിൽ ഇനി നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നഭവനം പണിതുയർത്താം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മുതൽ ഐ.സി.ഐ.സി.ഐ ബാങ്ക് വരെ ഭവന വായ്പകളിൽ വലിയ ഇളവാണ് വരുത്തിയിരിക്കുന്നത്.

ഭവന വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന നാല് ബാങ്കുകളെ കുറിച്ച് മനസ്സിലാക്കാം.

എസ്.ബി.ഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചു.

8.35 ശതമാനമാണ് എസ്.ബി.ഐയുടെ പുതിയ നിരക്ക്. അർഹരായ വായ്പക്കാർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2.67 ലക്ഷം രൂപയ്ക്ക് പലിശ സബ്സിഡിയും ലഭിക്കും.

ഇടത്തരക്കാർക്ക് സബ്സിഡി നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിങ്ങളുടെ നിലവിലുള്ള ഭവന വായ്പകൾ എസ്.ബി.ഐയുടെ കുറഞ്ഞ നിരക്കിലേയ്ക്ക് മാറ്റാവുന്നതാണ്.

ഐ.സി.ഐ.സി.ഐ ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കും ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചു. ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും മറ്റ് ശമ്പളം വാങ്ങുന്ന വായ്പകക്കാർക്ക് 8.4 ശതമാനവുമാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്.

എച്ച്.ഡി.എഫ്.സി ബാങ്ക്

ഐ.സി.ഐ.സി.ഐ ബാങ്കിന്റേതു പോലെ തന്നെ ശമ്പളക്കാരായ സ്ത്രീകൾക്ക് 8.35 ശതമാനവും മറ്റുള്ളവർക്ക് 8.4 ശതമാനവുമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഭവന വായ്പാ പലിശ നിരക്ക്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഭവന വായ്പകൾ എടുക്കുന്നവർക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ആക്സിസ് ബാങ്ക്

മെയ് 16 മുതൽ ആക്സിസ് ബാങ്ക് ഭവന വായ്പകൾക്കുള്ള പലിശ നിരക്ക് കുറച്ചു. ശമ്പളക്കാരായ വായ്പക്കാർക്ക് 8.35 ശതമാനമാണ് പലിശനിരക്ക്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലിശ നിരക്ക് 8.4 ശതമാനമായിരിക്കും.

ഭവനവായ്പ എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീവിതത്തിൽ എടുക്കുന്ന ഏറ്റവും ബുദ്ധിപരമായ തീരുമാനങ്ങളിലൊന്നാണ് ഭവനവായ്പ എടുത്തു വീടുപണിയുക എന്നത്.

കാരണം, പൊതുവേ ഏറ്റവും പലിശ കുറഞ്ഞ വായ്പയാണത്. മാത്രമല്ല, ആദായനികുതിയിൽ ഇളവും നേടാം.

എന്നാൽ കാര്യമായ ആലോചനയില്ലാതെ ഭവനവായ്പ എടുത്താലോ, ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനങ്ങളിൽ ഒന്നായി അതു മാറും.

പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഇന്നു ഭവനവായ്പ നൽകുന്നു.

നിങ്ങൾക്ക് ഏറ്റവും പരിചയവും വിശ്വാസ്യതയും ഉള്ള സ്ഥാപനത്തെയാണ് വായ്പയ്ക്കായി സമീപിക്കേണ്ടത്.

ഇരുപതോ മുപ്പതോ വർഷം വരെ നീണ്ട കാലാവധിയുള്ള വായ്പയാണ് ഭവനവായ്പ. അതുകൊണ്ടുതന്നെ ഒരു വായ്പ എടുക്കുന്നതോടെ വളരെ നീണ്ട കാലം നിലനിൽക്കുന്ന ബന്ധമാണ് ആ സ്ഥാപനവുമായി ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചും ആലോചിച്ചും വേണം സ്ഥാപനം തിരഞ്ഞെടുക്കാൻ.

നിങ്ങൾ ശമ്പള വരുമാനക്കാരനാണോ? ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണോ? എങ്കിൽ നിങ്ങളുടെ സാലറി അക്കൗണ്ടുള്ള ബാങ്കിനെ തന്നെ വായ്പയ്ക്കായി സമീപിക്കുന്നതാണ് ഏറ്റവും ഉചിതം.

കാരണം, നിങ്ങളെ ബാങ്കിനു സുപരിചിതമായിരിക്കും. നിങ്ങളുടെ ശമ്പളം ആദ്യം വരുന്നത് ബാങ്കിലായതുകൊണ്ട് നിങ്ങളുടെ സാമ്പത്തികനില ബാങ്കിനു വളരെ കൃത്യമായി അറിയാം.

പണത്തിന്റെ കാര്യമായതുകൊണ്ട് ഏതെങ്കിലും തവണ മുടങ്ങിയാൽ തിരിച്ചടയ്ക്കാൻ ന്യായമായ സാവകാശം ബാങ്ക് നിങ്ങൾക്കു നൽകും.

പുതിയ ഒരു ബാങ്കിൽനിന്നോ സ്ഥാപനത്തിൽനിന്നോ ആണു വായ്പ എടുക്കുന്നതെങ്കിൽ ഈ സാവകാശം ലഭിക്കണം എന്നില്ല.

എത്രയാണ് ഏറ്റവും കുറഞ്ഞ പലിശ?

ഇന്ന് ഏറ്റവും കുറഞ്ഞ പലിശയ്ക്കു ഭവനവായ്പ നൽകുന്നത് എസ്ബിഐയും ആക്സിസ് ബാങ്കും എച്ച്ഡിഎഫ്സി ബാങ്കുമാണ്.

75 ലക്ഷം രൂപവരെയുള്ള 20 വർഷക്കാലയളവിലെ വായ്പയ്ക്ക് ഈ ബാങ്കുകൾ ഈടാക്കുന്നത് 10.15 ശതമാനം പലിശയാണ്.

വായ്പ എടുക്കുന്നത് സ്ത്രീയാണെങ്കിൽ എസ്ബിഐ 10.10 ശതമാനം പലിശയ്ക്കു ഭവനവായ്പ നൽകും. ബാങ്ക് ഓഫ് ഇന്ത്യയും കാനറ ബാങ്കും 10.20 ശതമാനം പലിശയാണ് ഈടാക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ പലിശ 11.75 ശതമാനമാണ്.

ബാങ്കോ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളോ നല്ലത്?

മികച്ച സേവനം വേണം. അപേക്ഷിച്ചാൽ ഉടൻ വായ്പയും കിട്ടണം എന്നാണെങ്കിൽ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളാണു നല്ലത്.

എന്നാൽ വളരെ കുറഞ്ഞ പലിശയും തിരിച്ചടവിൽ വീഴ്ച വന്നാൽ സാവകാശവും വേണമെന്നുള്ളവർ ബാങ്കിൽ പോകുന്നതാണു നല്ലത്.

ഭവനവായ്പ വേണം എന്നാവശ്യപ്പെട്ടാൽ ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങൾ അവരുടെ പ്രതിനിധികളെ നിങ്ങളുടെ ഓഫിസിലേക്കോ വീട്ടിലേക്കോ അയയ്ക്കും. ഓഫിസിൽ നിങ്ങൾ നേരിട്ടു പോകണം എന്നു പോലുമില്ല.

സ്ഥലം, വീട് തുടങ്ങിയവയുടെ രേഖകളുടെ ആധികാരികത പരിശോധിക്കണം എങ്കിൽ അവരുടെ വിദഗ്ധരുടെ സേവനം തന്നെ വിട്ടുതരും.

ഇത്തരത്തിലുള്ള സേവനം മിക്ക ബാങ്കുകളിൽനിന്നും ലഭിക്കണമെന്നില്ല. പലിശയും ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളിലേതിനെക്കാൾ ബാങ്കുകളിൽ അൽപ്പം കുറവായിരിക്കും.

ഹൗസിങ് ഫിനാൻസ് സ്ഥാപനമായ ഡിഎച്ച്എഫ്എൽ ഈടാക്കുന്നത് 10.25 ശതമാനം പലിശയാണ്.

പലിശയിളവും മൃദു സമീപനവുമാണോ വേണ്ടത്, അതോ മികച്ച സേവനവും പെട്ടെന്നു പണവുമാണോ വേണ്ടത്? ആദ്യം പറഞ്ഞതാണ് വേണ്ടതെങ്കിൽ ബാങ്കുകളിൽ പോകുക.

എത്ര കാലയളവ് എടുക്കണം?

പരമാവധി 30 വർഷം വരെ ഇപ്പോൾ ഭവനവായ്പ കിട്ടും. പലരും വെറുതെ എന്തിനു പലിശ കൂടുതൽ കാലം നൽകണം എന്നു കരുതി കുറഞ്ഞ കാലയളവിലേ ഭവനവായ്പ എടുക്കാറുള്ളു.

കാലയളവ് എത്ര കൂടുന്നുവോ പ്രതിമാസ തിരിച്ചടവ് തുക അത്രയും കുറച്ചുമതി എന്ന കാര്യം മറക്കരുത്.

ദീർഘകാലയളവിൽ വായ്പ എടുത്തു എന്നു കരുതി നേരത്തേ വായ്പ തിരിച്ചടച്ച് തീർക്കുന്നതിനു തടസ്സമൊന്നുമില്ല.

കയ്യിൽ കൂടുതൽ പണം വരുമ്പോൾ അതു ഭവനവായ്പയിലേക്ക് ഒരുമിച്ച് അടയ്ക്കുന്നതിനു തടസ്സമൊന്നുമില്ല എന്ന കാര്യവും മറക്കരുത്.

തീര്‍ച്ചയായും ഷെയര്‍ ചെയ്യേണ്ട ഒരു അറിവാണ്. ആവശ്യക്കാരില്‍ എത്തട്ടേ.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top