വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ ഈ വൃക്ഷങ്ങള്‍ Reviewed by Momizat on . വീട്ടു മുറ്റത്ത് മരങ്ങളും സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും കൂടാതെ തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങ വീട്ടു മുറ്റത്ത് മരങ്ങളും സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും കൂടാതെ തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങ Rating: 0
You Are Here: Home » പാര്‍പ്പിടം » വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ ഈ വൃക്ഷങ്ങള്‍

വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കാന്‍ ഈ വൃക്ഷങ്ങള്‍

വീട്ടു മുറ്റത്ത് മരങ്ങളും സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും കൂടാതെ തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുന്നത് എന്നാണ് ചിലരെങ്കിലും ധരിച്ചു വച്ചിരിക്കുന്നത്.

എന്നാല്‍, ഇതിനും അപ്പുറം ചില അത്ഭുതങ്ങള്‍ കാട്ടാന്‍ വീട്ടുമുറ്റത്തെ ചില വൃക്ഷങ്ങള്‍ക്ക് കഴിയും.

എന്നാല്‍, ഓരോ വൃക്ഷങ്ങളുടേയും സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നു മാത്രം.

തുളസി, കവുങ്, തെങ്ങ്, നെല്ലി, വാഴ, കണിക്കൊന്ന ഇവയൊക്കെയാണ് പ്രധാനമായും സമ്പത്തുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മരങ്ങള്‍..

വീടിന്റെ വടക്ക് ഭാഗത്ത് നെല്ലി വയ്ക്കുക, വീടിനു ചുറ്റും കവുങ്ങ് വയ്ക്കുക, വാഴ വീടിന്റെ എല്ലാവശങ്ങളിലും വയ്ക്കുക, തുളസി നട്ട് വളർത്തുക, തുളസിയുടെ കൂടെ മഞ്ഞൾ നടുക, വീടിന്റെ വടക്കുകിഴക്കു മൂലയിൽ കണിക്കൊന്ന വയ്ക്കുക.

എന്നിവ വഴി സമ്പൽ സമൃദ്ധി കൈവരിക്കാമെന്ന് അനുഭവത്തിൽ നിന്ന് പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പൊന്നു കായ്ക്കുന്നതാകിലും പുരയ്ക്കുമീതെ പൊങ്ങീടിലുടനെ വെട്ടിമാറ്റണം എന്നാണ് പ്രമാണം. അതിനാൽ മറ്റുള്ളവ ഗൃഹത്തിന് വേരുകൾ കൊണ്ട് ദോഷം വരുകയും മറ്റും ഒഴിവാക്കിയേ തീരൂ.

വൃക്ഷങ്ങളുടെ നിലയും ഗുണദോഷങ്ങളും (ചൈനീസ് വാസ്തു പ്രകാരം)

ഫെങ്ഷുയിയിൽ വൃക്ഷങ്ങൾക്ക് വളരെ പ്രാധാന്യം നൽകി വരുന്നു.

ഓറഞ്ച്, നാരകം, പന, മുള ഇവ നല്ലതായി കാണുന്നു. നാരകം, ഓറഞ്ച്, മുള ഇവ തെക്ക് കിഴക്ക് ഭാഗത്ത് മാത്രമേ പാടുള്ളൂ.

പന വീടിന്റെ രണ്ട് ഭാഗത്തായി സ്ഥാപിക്കണം. പ്രധാന വാതിലിന് നേരെ ഒരു മരവും വരാൻ പാടില്ല.

അങ്ങനെ വന്നാൽ മരം മുറിച്ചു മാറ്റുകയോ പക്വാ കണ്ണാടി സ്ഥാപിച്ച് നെഗറ്റീവ് എനർജിയെ പ്രതിഫലിപ്പിച്ച് കളയുകയോ ചെയ്യണം.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top