അങ്കിള്‍, എനിക്ക് വേദന അവിടെയല്ല ഇവിടെയാണ് ! കൊച്ചു പെണ്‍കുട്ടികളെ പോലും വെറുതെ വിടാത്ത കാമദ്രോഹികള്‍ Reviewed by Momizat on . ഇന്ന് മീ റ്റു എന്ന മുദ്രാ വാക്യവും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ എല്ലാവരും. എന്നാല്‍, ഇതൊന്നും പറയാന്‍ കഴിയാത്തവരും പറയാന്‍ അറിയാത്തവരുണ്ട്. ഇത് അതിക്രമമ ഇന്ന് മീ റ്റു എന്ന മുദ്രാ വാക്യവും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ എല്ലാവരും. എന്നാല്‍, ഇതൊന്നും പറയാന്‍ കഴിയാത്തവരും പറയാന്‍ അറിയാത്തവരുണ്ട്. ഇത് അതിക്രമമ Rating: 0
You Are Here: Home » ചലച്ചിത്രം » അങ്കിള്‍, എനിക്ക് വേദന അവിടെയല്ല ഇവിടെയാണ് ! കൊച്ചു പെണ്‍കുട്ടികളെ പോലും വെറുതെ വിടാത്ത കാമദ്രോഹികള്‍

അങ്കിള്‍, എനിക്ക് വേദന അവിടെയല്ല ഇവിടെയാണ് ! കൊച്ചു പെണ്‍കുട്ടികളെ പോലും വെറുതെ വിടാത്ത കാമദ്രോഹികള്‍

ഇന്ന് മീ റ്റു എന്ന മുദ്രാ വാക്യവും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ എല്ലാവരും. എന്നാല്‍, ഇതൊന്നും പറയാന്‍ കഴിയാത്തവരും പറയാന്‍ അറിയാത്തവരുണ്ട്.

ഇത് അതിക്രമമാണെന്ന് തിരിച്ചറിയാനാവാത്ത കുരുന്നുകളുമുണ്ട്. സ്ത്രീകള്‍ പീഡനത്തിന് വിധേയരാവുന്നത് പീഢനം ആണെനന്ന് തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തില്‍ ആണെന്ന് മീ റ്റു കാമ്പയിനിലെ പലരുടെയും നേരനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ ദയനീയവും ഭീതിജനകവുമായ കാലത്തേയ്ക്കാണ് സഞ്ജയ് എ പറമ്പത്ത് ക്യാമറ ചലിപ്പിക്കുന്നത്. ടിവി ചലച്ചിത്ര താരം അഞ്ജു അരവിന്ദിനെ മുഖ്യകഥാപാത്രമാക്കി സഞ്ജയ് ഒരുക്കിയ ഹ്രസ്വചിത്രമായ മാപ്പ് (apology) പറയുന്നത് പേടിപ്പിക്കുന്ന ഇങ്ങനെയൊരു അനുഭവകഥയാണ്.

അമ്മയ്‌ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ മകള്‍ക്കുണ്ടാകുന്ന ദുരനുഭവമാണ് അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള, കാണുന്നവരില്‍ വലിയ വേദന ബാക്കിയാക്കുന്ന ഈ ചിത്രത്തില്‍ പറയുന്നത്.

വെറും 5 മിനിറ്റു കൊണ്ട് നമ്മെ ഒരുപാട് ചിന്തിപ്പിക്കും ഈ ഹ്രസ്വ ചിത്രം. കൊച്ചു കുട്ടികളെ സംരക്ഷിക്കേണ്ട കടമ നാം ഓരോരുത്തര്‍ക്കുമുണ്ട് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് ഷോര്‍ട്ട് ഫിലിം കാണാം.

തീര്‍ച്ചയായും ഷെയര്‍ ചെയ്യണം. ഏതു പ്രായത്തിലായാലും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ബോധവല്‍ക്കരണം വേണം.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top