പാലിലും വെളിച്ചെണ്ണയിലും മായം, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി Reviewed by Momizat on . സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിലും, വെളിച്ചെണ്ണയിലും വ്യാപകമായി മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിലും, വെളിച്ചെണ്ണയിലും വ്യാപകമായി മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ Rating: 0
You Are Here: Home » ആരോഗ്യം » പാലിലും വെളിച്ചെണ്ണയിലും മായം, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

പാലിലും വെളിച്ചെണ്ണയിലും മായം, ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാലിലും, വെളിച്ചെണ്ണയിലും വ്യാപകമായി മായം കലര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു.

നേരത്തെ പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മായം കലര്‍ത്തുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഏത് മായം ഏത് നല്ലത് എന്ന് പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് ഇന്ന് മലയാളി. എന്ത് തൊട്ടാലും മായം കലരാത്ത ഒരു ഭക്ഷ്യ വസ്തു പോലും ലഭിക്കുന്നില്ല എന്നതാണ് മലയാളിയുടെ സങ്കടം.

കൂടാതെ പല ഹോട്ടലുകളിലും വൃത്തി ഹീനമായ ചുറ്റുപാടില്‍ ആണ് ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതെന്ന വാര്‍ത്ത അടുത്തിടെ കേട്ടതും മലയാളികളെ ആശങ്കയിലാക്കുന്നു. കൂടുതലും അന്യ സംസ്ഥാന തൊഴിലാളികള്‍ പാചകം ചെയ്യുന്ന ഹോട്ടലുകളില്‍.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ ലാബുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ഇവയില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയത്.

നിരോധിച്ച കമ്പനികള്‍ നടത്തുന്ന ഉത്പാദനവും, വിതരണവും തടഞ്ഞതായും, നിരോധനം ലംഘിച്ച് ഇവ വിറ്റാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

കടപ്പാട് 2016 മാര്‍ച്ചിലെ വാര്‍ത്തയില്‍ നിന്ന്ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top