ഈ മിടുക്കികളെ കണ്ട് പഠിക്കണം ന്യൂ ജനറേഷന്‍ Reviewed by Momizat on . എല്‍ എല്‍ ബി പഠനത്തിനിടയില്‍ യാതൊരു മടിയും ഇല്ലാതെ അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ എന്ന ചെറുപ്പക്കാരി. ഒപ്പം കൂട്ടുകാരി ബിരുദധാരിയായ മനീഷയു എല്‍ എല്‍ ബി പഠനത്തിനിടയില്‍ യാതൊരു മടിയും ഇല്ലാതെ അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ എന്ന ചെറുപ്പക്കാരി. ഒപ്പം കൂട്ടുകാരി ബിരുദധാരിയായ മനീഷയു Rating: 0
You Are Here: Home » കേരളം » ഈ മിടുക്കികളെ കണ്ട് പഠിക്കണം ന്യൂ ജനറേഷന്‍

ഈ മിടുക്കികളെ കണ്ട് പഠിക്കണം ന്യൂ ജനറേഷന്‍

എല്‍ എല്‍ ബി പഠനത്തിനിടയില്‍ യാതൊരു മടിയും ഇല്ലാതെ അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുകയാണ് പ്രിയ എന്ന ചെറുപ്പക്കാരി. ഒപ്പം കൂട്ടുകാരി ബിരുദധാരിയായ മനീഷയും. കച്ചവടം കഴിഞ്ഞതിനു ശേഷം കച്ചവടത്തിനുപയോഗിച്ച മീന്‍ വണ്ടി ഒതുക്കി രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ രണ്ടു പേരും വീട്ടിലേക്ക് മടങ്ങുകയും ചെയ്യും.

വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്റെ മകളാണ് പ്രിയ, വലപ്പാട് കോതകുളം പതിശ്ശേരി ജയസേനന്റെ മകളാണ് മനീഷ. ഈ കൂട്ടുകാരികളാണ് മീന്‍ കച്ചവടത്തിലൂടെ ജീവിതത്തിന്റെ പുതുവഴിയിലൂടെയുള്ള യാത്ര. ചേറ്റുവയിലെ ഹാര്‍ബറില്‍ നിന്ന് പച്ച മീന്‍ വാങ്ങി ഇവര്‍ തൃശൂരിലാണ് എത്തിക്കുന്നത്. രണ്ടരയ്ക്ക് തുടങ്ങുന്ന കച്ചവടം ആറരയോടെ തീരും. ബിഎ പഠിക്കുമ്പോള്‍ മുതല്‍ ഇവര്‍ രണ്ടാളും സുഹൃത്തുക്കളാണ്.

പല മേഖലയിലും തൊഴില്‍ തേടിയെങ്കിലും അവസാനം സ്വന്തം നാട്ടിലെ തന്നെ കടലും മീനും ജീവിതോപാധിയാക്കുകയായിരുന്നു ഇവര്‍. ആദ്യം തൃശൂരില്‍ ഫ്‌ളാറ്റുകളിലാണ് മീന്‍ കൊടുത്തിരുന്നത്. ഇവര്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്തിരുന്നു. അതിനു ശേഷം ഫോണ്‍ വഴി ഓര്‍ഡറെടുത്ത് മീന്‍ വൃത്തിയാക്കമ്യും നല്‍കുമായിരുന്നു. അതിനു ശേഷം രണ്ടു പേരും ചേര്‍ന്ന് മണലൂരില്‍ വിഷ്ണുമായ എന്ന ഫിഷ്സ്റ്റാള്‍ തുടങ്ങി.

ഇതിനിടെ പ്രിയ വിദൂര വിദ്യാഭ്യാസ പദ്ധതി വഴി ബംഗളൂര്‍ ആര്‍ എം എല്‍ കോളേജില്‍ എല്‍ എല്‍ ബിക്ക് ചേരുകയും ചെയ്തു. പഠന ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്താനാണ് മീന്‍ കച്ചവടത്തിനിറങ്ങിയതെന്ന് പ്രിയ പറഞ്ഞു. ഇടയ്ക്ക് ബംഗളൂരുവില്‍ ക്‌ളാസിന് പോവുകയും ചെയ്യും. ഈ സമയത്ത് മനീഷ കച്ചവടം തുടരും. ഇപ്പോള്‍ രണ്ടാംവര്‍ഷ പരീക്ഷ കഴിഞ്ഞു.

മീന്‍ കച്ചവടത്തില്‍ ഇപ്പോള്‍ സജീവമായി. അടുക്കളയില്‍ മാത്രം ഒതുങ്ങിയാല്‍ ഒന്നും നേടാനാവില്ലെന്ന തിരിച്ചറിവിലാണ് രണ്ടാളും ഈ ജോലി ഏറ്റെടുത്തത്. ആരും തന്നെ മോശമായി പറഞ്ഞില്ല. കൂട്ടുകാരെല്ലാവരും തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന് പ്രിയ പറയുന്നു. പ്രിയയുടെ അച്ഛന്‍ കൊച്ചയ്യപ്പന്‍ നാല്‍പതു വര്‍ഷത്തോളമായി അയ്യന്തോള്‍ കാഞ്ഞാണി റോഡില്‍ വണ്ടിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു. ചേറ്റുവയില്‍ നിന്ന് ഓട്ടോയില്‍ മീന്‍ എത്തിച്ചിട്ടായിരുന്നു കച്ചവടം. കൈയൊടിഞ്ഞതോടെ വണ്ടി ഉന്താനാവാതായി. ഇത് കാരണമാണ് പ്രിയയും മനീഷയും ഒരാഴ്ചയായിട്ട് ഇവിടത്തെ കച്ചവടം കൂടി ഏറ്റെടുത്തത്.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top