അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ Reviewed by Momizat on . അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആണ് ഇപ്പോള്‍. ഫേസ്ബുള്ളിൽ താന്‍ കൃഷി ചെയ്യൂന്ന ചിത്രങ്ങൾ അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആണ് ഇപ്പോള്‍. ഫേസ്ബുള്ളിൽ താന്‍ കൃഷി ചെയ്യൂന്ന ചിത്രങ്ങൾ Rating: 0
You Are Here: Home » ഇപ്പോ കിട്ടിയത് » അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

അഡ്മിഷൻ കിട്ടിയില്ല എന്നു കരുതി ജീവിക്കേണ്ടേ എന്ന് തുടങ്ങുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആണ് ഇപ്പോള്‍. ഫേസ്ബുള്ളിൽ താന്‍ കൃഷി ചെയ്യൂന്ന ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത ലിജോ ജോയി എന്ന ചെറുപ്പക്കാരന്റെ പോസ്റ്റ് ആണ് കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് .

വെറും 4 ദിവസങ്ങള്‍ കൊണ്ടു തന്നെ പതിമൂന്നായിരത്തിലതികം ഷെയറും അന്‍പത്തിരണ്ടായിരത്തോളം ലൈക്കും ഈ പോസ്റ്റിനു ലഭിച്ചു കഴിഞ്ഞു.
ജാതി സംവരണത്തിന്റെയും ജാതി വ്യവസ്ഥയുടെയും, കാശിന്റെ അടിസ്ഥാനത്തിലും എല്ലാം അഡ്മിഷൻ അനുവദിക്കുന്ന ചില കോളേജ് മാനേജ്മെന്റുകള്‍ക്കും ഒരു വെല്ലു വിളി കൂടെ ആയിട്ടാണ് ഈ പോസ്റ്റ്.

എന്നാല്‍ കൃഷി അത്ര മോശം തൊഴിലൊന്നുമല്ല. കൃഷി ചെയ്ത് ഉയരങ്ങളിൽ എത്തിയ ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ട്. അതു പോലെ ഈ ചെറുപ്പക്കാരനും സാധിക്കും. അതിനായി ആശംസിക്കുന്നു.

ഈ കാര്യങ്ങള്‍ എല്ലാം പൊതു ജനങ്ങൾ അറിയുവാനായി പരമാവധി ഷെയർ ചെയ്യണേ.

ലിജോ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ താഴെ ചേര്‍ക്കുന്നു.

അഞ്ച് അലോട്ട്മെന്റുകള്‍ വന്നിട്ട് പോലും അഡ്മിഷൻ കിട്ടിയില്ല. എന്നുകരുതി ജീവിക്കേണ്ടേ. ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാൻ പോകുവാണ്, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശരിയല്ല. കൂടെ പഠിച്ചവരൊക്കെ കോളേജിൽ പോകുമ്പോ ഞാൻ ഈ കാട് കിളക്കേണ്ട അവസ്ഥ വരുമായിരുന്നോ?

79.7% മാർക്ക് പ്ലസ്ടുവിനു മേടിച്ചിട്ടും അഡ്മിഷൻ കിട്ടാത്ത അവസ്ഥയാണ്.

അഡ്മിഷനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ഞാൻ ആ സത്യം മനസിലാക്കി കഴിഞ്ഞു. ഇവിടെ അഡ്മിഷന് ഉള്ള മാനദണ്ഡം മാർക്ക് മാത്രമല്ല.
അന്‍പത് ശതമാനത്തില്‍ തതെ മാര്‍ക്ക് ഉള്ള താഴ്ന്ന ജാതിയിൽപെട്ട കൂട്ടുകാർക്ക് എവിടെ വേണമെങ്കിലും അഡ്മിഷൻ കിട്ടും.

അഡ്മിഷനുള്ള വേറൊരു മാനദണ്ഡം പൈസയാണ്. ഇത് രണ്ടും ഇല്ലാത്തതുകൊണ്ടാവാം ഞാന്‍ ഈ അവസ്ഥയില്‍ വന്നത്, സാരമില്ല. ആരോടും ദേഷ്യവുമില്ല. മണ്ണിന്റെ മണം ഞാൻ ആസ്വദിച്ച് തുടങ്ങുന്നു. പക്ഷെ ഒന്നോർക്കുക, നിങ്ങളെന്നെ കർഷകനാക്കി. ഇനിയുള്ള തലമുറക്ക് റിസർവേഷന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക.

ഇതായിരുന്നു ആ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഇതിനെ പറ്റി നിങ്ങള്‍ക്കെന്താണു പറയാനുള്ളത് ?

Number of Entries : 516
Scroll to top